ചെന്നൈ: ഇന്ത്യക്കാരനെ ജമൈക്കയിൽ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തിരുനെൽവേലി സ്വദേശി വിഗ്നേഷിനെയാണ് കവര്‍ച്ചാ സംഘം കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. വിഘ്നേഷ് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിൽ വെച്ചാണ് ക്രൂരമായ സംഭവം ഉണ്ടായത്.
കവര്‍ച്ചാ സംഘത്തിന്‍റെ വെടിയേറ്റ് സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റു രണ്ട് ഇന്ത്യക്കാര്‍ക്കും പരിക്കേറ്റു. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരികളായ കവര്‍ച്ചാ സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. എന്നാൽ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ വിഘ്നേഷിന് ഉള്‍പ്പെടെ അവിടെ നിന്ന് ഓടിമാറാനായിരുന്നില്ല.
കൈകള്‍ ഉയര്‍ത്തി കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്‍പ്പെടെയുള്ളവ നൽകിയിട്ടും കവര്‍ച്ചാ സംഘം നിറയൊഴുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മൃതദേഹം നാട്ടിലെത്തിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്ന് വിഘ്നേഷിന്‍റെ കുടുംബം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്