വയനാട്: അമ്പലവയലിലെ അമ്പുകുത്തി, എടക്കൽ മലകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ പൊളിച്ചു നീക്കാൻ ഉത്തരവ്. മാനന്തവാടി സബ് കലക്ടർ ആണ് ഉത്തരവ് ഇറക്കിയത്.
ഉരുൾപൊട്ടലടക്കം ഉയർന്ന അപകട സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളാണ് പൊളിച്ചു നീക്കാൻ സബ് കലക്ടർ ഉത്തരവിട്ടത്. സുൽത്താൻ ബത്തേരി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
15 ദിവസത്തിനകം ജില്ലാ ജിയോളജിസ്റ്റിൻ്റെ നേതൃത്വത്തിൽ നിർമാണങ്ങൾ പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സബ് കലക്ടർ മിസാൽ സാഗർ ഭരതിൻ്റെ ഉത്തരവ്. നടപ്പാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും ഉത്തരവ് ആശാവഹമാണെന്ന് പരിസ്ഥിതി പ്രവർത്തകരും പ്രതികരിച്ചു.
സ്വാഭാവിക നീരുറവ തടസപ്പെടുത്തി നിർമിച്ച കൃത്രിമ കുളങ്ങളടക്കം നിരവധി നിർമാണ പ്രവർത്തികൾ അപകടസാധ്യത വർധിപ്പിക്കുന്നതായാണ് സുൽത്താൻ ബത്തേരി തഹസിൽദാറുടെ നേതൃത്വലുള്ള സംഘത്തിൻ്റെ കണ്ടെത്തൽ. മേഖലയിലെ ഏഴ് റിസോർട്ടുകളും അവയിലെ നിർമാണ പ്രവർത്തികളും മലയടിവാരത്തെ കുടുംബങ്ങൾക്ക് കടുത്ത ഭീഷണിയാണെന്നും റിപ്പോർട്ടിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്