ഡൽഹി: ഇക്കൊല്ലത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും കവിയും സാഹിത്യകാരനും ഗാനരചയിതാവുമായ കെ.ജയകുമാറിന്. പിങ്‌ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
പ്രഭാവർമ്മ, ഡോ.കവടിയാർ രാമചന്ദ്രൻ, ഡോ.എം.കൃഷ്‌ണൻ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ മലയാള കൃതി തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്കാരം 2025 മാർച്ച് 8ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് അക്കാഡമി ചെയർമാൻ മാധവ് കൗശിക് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്