മുംബൈ: 13 പേർ മരിച്ച മുംബൈ ബോട്ടപകടത്തിൽ കാണാതായ മലയാളി ദമ്പതികൾ സുരക്ഷിതർ. ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഏബിൾ മാത്യു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെ കണ്ടെത്തിയത്.
പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിരിക്കുന്നത്.
പരിക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടു. യാത്രയിൽ മാതാപിതാക്കൾ ഒപ്പമുണ്ടായിരുന്നെന്നാണ് കുട്ടി മൊഴി നൽകിയത്.
ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് എലഫൻറ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 13 പേർ മരിച്ചിരുന്നു. മരിച്ചവരിൽ മൂന്ന് പേർ നാവികസേന ഉദ്യോഗസ്ഥരാണ്. നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. 101 പേരെ രക്ഷപ്പെടുത്തി. ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്