കോട്ടയം: നൂതന തട്ടിപ്പായ വെർച്വൽ അറസ്റ്റിനെ സംബന്ധിച്ച് പൊലീസ് നിരവധി ബോധവത്ക്കരണ സന്ദേശങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.
എന്നിട്ടും ഈ കെണിയിൽ വീഴുന്നവരുടെ എണ്ണം കുറവല്ല. ഏറ്റവും ഒടുവിൽ ശ്രദ്ധനേടിയത് ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയതാണ്. ഈ സംഭവത്തിൽ വാട്ട്സാപ്പിന് പൊലീസ് കത്തയച്ചു. വാട്ട്സാപ്പ് കോളിന്റെ വിശദാംശങ്ങൾ തേടി കോട്ടയം എസ്‍പിയാണ് കത്തയച്ചത്.
ചങ്ങനാശ്ശേരി പെരുന്നയിലെ ഡോക്ടറിൽ നിന്നുമാണ് മുംബൈ പൊലീസ് എന്ന പേരിൽ 500000 രൂപ തട്ടിയത്. ചൊവ്വാഴ്ച രാവിലെ പരിഭ്രാന്തനായി ബാങ്കിലെത്തിയ ഡോക്ടർ പണം ഉത്തരേന്ത്യയിലുള്ള തൻറെ സുഹൃത്തിന് അയക്കണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ട് സംബന്ധിച്ച സംശയം പ്രകടിപ്പിച്ച ബാങ്ക് അധികൃതരോട് ഡോക്ടർ പ്രകോപിതനായി സംസാരിച്ചു. ഇടപാടിന് ശേഷം സംശയം തോന്നിയ ബാങ്ക് അധികൃതർ ഉടൻ പൊലീസിൽ വിവരമറിയിറിയിക്കുകയായിരുന്നു. ഇങ്ങനെയാണ് തട്ടിപ്പ് പുറത്തായത് .
മുംബൈ പൊലീസ് എന്ന പേരിൽ ഡോക്ടറിൽ നിന്നും 5 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ 4.35 ലക്ഷം രൂപ പൊലീസ് തിരിച്ചുപിടിച്ചിരുന്നു.
സംഭവമറിഞ്ഞ് വീട്ടിലെത്തിയ ചങ്ങനാശ്ശേരി എസ്എച്ച് വിനോദ് കുമാർ എസ്ഐ സന്ദീപ് എന്നിവരോട് ഡോക്ടർ സഹകരിച്ചില്ല. തുടർന്ന് പൊലീസ് ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്