മാധ്യമപ്രവർത്തകന് സിപിഐ നേതാവിന്റെ ക്രൂരമർദ്ദനം 

DECEMBER 18, 2024, 9:34 PM

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ മാധ്യമ പ്രവര്‍ത്തകനെ സിപിഐ നേതാവായ നഗരസഭ കൗണ്‍സിലര്‍ ക്രൂരമായി മര്‍ദിച്ചതായി റിപ്പോർട്ട്. നഗരസഭയിലെ കുടുംബശ്രീ ഹോട്ടല്‍ കൗണ്‍സിലര്‍ ബിനാമി പേരില്‍ നടത്തുന്നെന്ന ആരോപണത്തെ കുറിച്ച് പൊതുഇടത്ത് വച്ച് സംസാരിച്ചതിന്‍റെ പേരിലായിരുന്നു മര്‍ദനം എന്നാണ് പുറത്തു വരുന്ന വിവരം. 

എന്നാൽ മര്‍ദനമേറ്റത് തനിക്കാണെന്ന് പറഞ്ഞു കൗണ്‍സിലറും ചികിത്സ തേടിയിട്ടുണ്ട്. ദീപിക ദിനപത്രത്തിന്‍റെ പ്രാദേശിക ലേഖകന്‍ ശിവശങ്കര പിള്ളയ്ക്കാണ് സിപിഐ കൗണ്‍സിലര്‍ ഡിക്സന്‍റെ മര്‍ദനമേറ്റത്.

നഗരസഭയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ഹോട്ടല്‍ ബിനാമി പേരില്‍ ഡിക്സനാണ് നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഇതേകുറിച്ച് പൊതുപ്രവര്‍ത്തകയുമായി ശിവശങ്കരപിളള സംസാരിച്ചിരുന്നു. ഇതറിഞ്ഞെത്തിയ ഡിക്സന്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് ശിവശങ്കരപിളള പറഞ്ഞു. ശിവശങ്കര പിള്ളയെ വാഹനമിടിച്ച് വീഴ്ത്താനും കൗണ്‍സിലര്‍ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

അതേസമയം തന്‍റെ ജീവിത മാര്‍ഗം തകര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആസൂത്രിതമായി ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ തന്നെയാണ് ആദ്യം മര്‍ദിച്ചതെന്നുമാണ് ഡിക്സൻ വ്യക്തമാക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam