കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ സ്മാരകം സിപിഎം വാടകയ്‌ക്ക് നൽകിയെന്ന വാർത്തയോട് പ്രതികരിച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്.
അഭിമന്യു സ്മാരകത്തിന്റെ പേരിൽ ദുഷ്പ്രചാരണങ്ങൾ നടക്കുന്നുവെന്നാണ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് പറയുന്നത്.
കലൂരിൽ നിർമിച്ച സ്‌മാരകം സംബന്ധിച്ച് കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ആരോപിച്ചു. അഭിമന്യു സ്മാരകം വാടകയ്ക്ക് കൊടുത്ത് പണം ഉണ്ടാക്കുന്നത് അപമാനകരമാണെന്ന് പ്രതിപക്ഷം നേരത്തേ ആരോപിച്ചിരുന്നു.
സ്‌മാരകത്തിന്റെ ഗ്രൗണ്ട് ഫ്ളോർ സഹകരണ ബാങ്കിന് വാടകയ്ക്ക് നൽകിയത് വരുമാനത്തിന് വേണ്ടിയാണ്. അഭിമന്യു ട്രസ്റ്റിന് വേറെ വരുമാന മാർഗങ്ങളില്ല. കോർപറേറ്റുകൾക്ക് സ്‌മാരക മന്ദിരത്തിൻ്റെ ഒരിഞ്ച് സ്ഥലം പോലും നൽകിയിട്ടില്ലെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരിച്ചു.
2018 ജൂലൈ രണ്ടിന് പുലർച്ചെയായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്