കാലിഫോർണിയ: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിതവില്യംസിന്റെ മടക്കം വീണ്ടും അനിശ്ചിതത്വത്തില്‍. ഫെബ്രുവരിയില്‍ നിശ്ചയിച്ച മടക്കം ഏപ്രില്‍ വരെ നീളാനാണ് സാധ്യത. സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം വൈകുന്നതിനാലാണിത്.
പുതിയ ക്രൂ ഡ്രാഗണ്‍ പേടകം തയ്യാറാക്കുന്നതിനുണ്ടായ കാലതാമസമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ പേടകത്തില്‍ സുനിതാ വില്യംസിനെയും സഹയാത്രികനായ ബുച്ച് വില്‍മോറിനെയും മടക്കികൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇരുവരും ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെട്ടത്.
യാത്രക്കിടെ തന്നെ സ്റ്റാർലൈനർ പേടകത്തിന് തകരാർ ഉണ്ടായെങ്കിലും ഇരുവരും സുരക്ഷിതമായി നിലയത്തിലെത്തി. തകരാർ പരിഹരിക്കാനുള്ള ശ്രമം നടത്തിെയെങ്കിലും പൂർണമായി വിജയിച്ചില്ല.
വേഗതയേക്കാള്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണ് മടക്ക യാത്ര വൈകുന്നതെന്ന് നാസ അറിയിച്ചു.’ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ നിര്‍മ്മാണം, അസംബ്ലിങ്, ടെസ്റ്റിംഗ്, അന്തിമ സംയോജനം എന്നിവ വളരെ ശ്രമകരമായ ഒരു പ്രവര്‍ത്തനമാണ്, അത് വിശദമായി ശ്രദ്ധിക്കേണ്ടതുണ്ട്,’ നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ചിനെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്