തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ കൊല്ലപ്പെട്ട ലത്തീഫിന്റെ വീട്ടിൽ അഫാനുമായി പൊലീസ് രാവിലെ തന്നെ തെളിവെടുപ്പിനെത്തി.
അഫാന്റെ പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ചുള്ളാളത്തുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ലത്തീഫിന്റെ മൊബൈൽഫോണും അലമാരയുടെ താക്കോലും തെളിവെടുപ്പിൽ കണ്ടെത്തി.
ലത്തീഫിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം ലത്തീഫിന്റെ ഫോൺ വീട്ടുവളപ്പിലെ കുഴിയിലേക്ക് പ്രതി വലിച്ചെറിഞ്ഞിരുന്നു, ഈ ഫോണാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ലത്തീഫിന്‍റെ വീട്ടിൽ 20 മിനിറ്റാണ് തെളിവെടുപ്പ് നടത്തിയത്. സോഫയിൽ ഇരുന്ന ലത്തീഫിനെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്. ലത്തീഫിന്റെ കരച്ചിൽ കേട്ട് അടുക്കളയിൽ നിന്നെത്തിയ ഭാര്യയെയും അഫാൻ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്