പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്താത്തതിൽ നടത്തിയ പരസ്യപ്രതികരണം തെറ്റായിപ്പോയെന്ന് നിലപാടുമായി എ പദ്മകുമാർ.
താൻ പരസ്യമായി പറഞ്ഞത് തെറ്റായിപ്പോയെന്നും അതിൻറെ പേരിൽ അച്ചടക്ക നടപടി വന്നാലും വിഷമം ഇല്ലെന്നും പദ്മകുമാർ വ്യക്തമാക്കി.
അൻപത് വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്താതിരുന്നപ്പോൾ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
മുതിർന്ന നേതാക്കളിൽ പലരും വിളിച്ചുവെന്നും നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി നേതാക്കൾ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്