ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

JULY 2, 2025, 3:27 AM

തിരുവനന്തപുരം:   അജയ് തറയിലിന്റെ ഖദർ വിമർശനത്തെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലലോ,  ഏത് വസ്ത്രം വേണമെങ്കിലും ആർക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

കോൺഗ്രസിലെ ഖദർ തർക്കത്തില്‍ അജയ് തറയിലിനു മറുപടിയുമായി കെ എസ് ശബരീനാഥനും രംഗത്ത് വന്നിരുന്നു. ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്‍റെ പ്രതീകമായി ഇപ്പോൾ കാണാനാവില്ല.

vachakam
vachakam
vachakam

വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി എന്ന് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഖദർ ഷർട്ട്‌ സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്.

കളർ ഷർട്ട്‌ എന്നാലോ എളുപ്പമാണ്. ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട്‌ ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam