തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി അപകടങ്ങൾ വർദ്ധിച്ചു വരികയാണെന്നും വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിണമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
2024-ലെ അപകട രഹിത ഡിവിഷൻ പുരസ്കാരം കൊണ്ടോട്ടി ഇലക്ട്രിക്കൽ ഡിവിഷന് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി മേഖലയിലെ ഇലക്ട്രിസിറ്റി വർക്കർ മുതലുള്ള ജീവനക്കാരുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചു വേണം സുരക്ഷാ പോളിസിയ്ക്ക് രൂപം നൽകേണ്ടത്. വൈദ്യുതി അപകടങ്ങൾ ഏറ്റവും കുറവുള്ള ഇതര സംസ്ഥാനങ്ങളുടെ സുരക്ഷാ മേഖലയിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കി അവ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഇലക്ട്രിക്കൽ ഡിവിഷനാണ് 2024-ലെ സീറോ ആക്സിഡന്റ് പുരസ്കാരത്തിന് അർഹമായത്. ഒരു വർഷത്തിനുള്ളിൽ ഡിവിഷൻ പരിധിയിലെ ജീവനക്കാർക്കോ പൊതുജനങ്ങൾക്കോ വളർത്തു പക്ഷി മൃഗാദികൾക്കോ വൈദ്യുതി അപകടമൊന്നും സംഭവിക്കാത്ത നേട്ടമാണ് കൊണ്ടോട്ടി ഡിവിഷനെ പുരസ്കാരത്തിനർഹമാക്കിയത്.
തിരുവനന്തപുരം വൈദ്യുതി ഭവനിൽ സംഘടിപ്പിച്ച പുരസ്കാര വിതരണ ചടങ്ങിൽ കെ.എസ്.ഇ.ബി.എൽ ഡയറക്ടർ (ഫിനാൻസ്) ബിജു ആർ. അദ്ധ്യക്ഷനായ ചടങ്ങിന് ഡയറക്ടർ (എച്ച്.ആർ.എം., സ്പോർട്സ്, വെൽഫയർ, സേഫ്റ്റി & ക്വാളിറ്റി അഷ്വറൻസ്) പി. സുരേന്ദ്ര സ്വാഗതം ആശംസിച്ചു. ചീഫ് എൻജിനീയർ (എച്ച്.ആർ.എം.) പി. ഐ. ലിൻ ആശംസകൾ നേർന്നു. ചീഫ് സേഫ്റ്റി കമ്മീഷണർ എം.എ. പ്രവീൺ നന്ദി പ്രകാശിപ്പിച്ചു. യോഗത്തിന് മുന്നോടിയായി വൈദ്യുതി മേഖലയിലെ സുരക്ഷ എന്ന വിഷയത്തിൽ കുസാറ്റ് സേഫ്റ്റ്റ്റി & ഫയർ എൻജിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ. വി.ആർ. രഞ്ജിത് പ്രഭാഷണം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്