തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് യു .എ .ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത് . 25 നും 41 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ജി സി സി / യു എ ഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധം. എസ് എസ് എൽ സി പാസായിരിക്കണം.
ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനും ഉള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്ന്ങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല.
മാസം 2250 എ ഇ ഡി ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നല്കുന്നതാണ് . താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ , ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്സ്പോർട്ട് എന്നിവയുടെ പകർപ്പുകൾ [email protected] എന്ന ഇ മെയിലിലേയ്ക്ക് 2025 ജൂലൈ 3-ാം തീയതിക്ക് മുൻപായി അയക്കുക.
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/977862046. സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്