കൊച്ചി: ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പണം ആവശ്യപ്പെട്ടതിനെതിരെ ഹൈക്കോടതി.
ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നതെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്ന് കോടതി ചോദിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി വിശദീകരണം തേടി. അതേസമയം മുണ്ടക്കൈയിൽ അടിയന്തര ആവശ്യങ്ങൾക്ക് എത്ര രൂപ എപ്പോൾ നൽകാനാകുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു.
കോടതി നിർദേശ പ്രകാരം കേന്ദ്രത്തിനു കണക്ക് കൊടുത്തെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കാണ് കത്ത് അയച്ചത്. കത്ത് കോടതിയിൽ ഹാജരാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്