തിരുവനന്തപുരം: സിപിഐഎം മുതിർന്ന നേതാവ് വി. എസ്. അച്ചുതാനന്ദനെ പാർട്ടി സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാക്കും.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വിഎസിനെ പ്രത്യേക ക്ഷണിതാവ് ആക്കി കൊണ്ടുള്ള തീരുമാനം പുറത്തുവിടുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം വിശ്രമത്തില്‍ ആണെങ്കിലും വിഎസിനെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും ക്ഷണിതാവ് ആക്കിയിരുന്നു. ഇത്തവണ സംസ്ഥാന സമ്മേളനത്തില്‍ ക്ഷണിതാക്കളുടെ പട്ടികയില്‍ വി. എസിൻ്റെ പേര് ഉണ്ടായിരുന്നില്ല.
അതേസമയം, പ്രായപരിധി മൂലം സംസ്ഥാന സമിതിയിൽ നിന്നൊഴിഞ്ഞ എ.കെ. ബാലൻ എകെജി സെൻ്റര്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. പി. കെ. ശ്രീമതിയെയും പാർട്ടി സെൻ്ററിൽ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്