മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ തിരിച്ചെത്തിക്കാന്‍ നീക്കം; കോണ്‍ഗ്രസില്‍ ഉന്നതാധികാര സമിതി വരും

MARCH 10, 2025, 11:14 PM

കോട്ടയം: സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ നേതൃത്വത്തിലേക്ക് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്ത് നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് പുതിയ നീക്കം.

കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കാന്‍ ഇടപെട്ട ഹൈക്കമാന്‍ഡ്, പതിനൊന്ന് അംഗ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളെ ഈ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിലാവും കോണ്‍ഗ്രസ് നേരിടുക.

ഉന്നതാധികാര സമിതിയുടെ ഭാഗമാവാന്‍ സംസ്ഥാനത്തെ നേതാക്കള്‍ ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തി വരികയാണെന്നാണ് വിവരം. സംസ്ഥാനത്ത് നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരാവും സമിതിയില്‍ അംഗങ്ങളാവുക.

എ.കെ ആന്റണി, കെ.സി വേണിഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, കെ. മുരളീധരന്‍, വി.ഡി സതീശന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാവുമെന്നാണ് സൂചന. ആന്റണി സമിതിയുടെ ഭാഗമാവും എന്നു തന്നെയാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam