തൃശ്ശൂർ:സംസ്ഥാനത്തെ വിമുക്തി ഡി-അഡിക്ഷൻ കേന്ദ്രങ്ങളില്‍ അഭയംതേടുന്നവരുടെ എണ്ണത്തില്‍ വർധന.ലഹരിയുടെ വിവിധ പാർശ്വഫലങ്ങളെത്തുടർന്ന് കിടത്തിച്ചികിത്സയിലൂടെ ഒരു വർഷത്തിനിടെ 1625 പേർ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തി.
ഡോക്ടറെക്കണ്ട് ചികിത്സതേടിയത് 19,328 പേർ. മദ്യം, പുകയില, കഞ്ചാവ്, എം.ഡി.എം.എ. തുടങ്ങിയ ലഹരികള്‍ക്ക് അടിമകളായി വിവിധ ആരോഗ്യപ്രശ്നങ്ങളുമായെത്തിയവരാണ് ജീവിതത്തിലേക്ക് മടങ്ങിയത്.
വിമുക്തി മിഷന്റെ കീഴില്‍ സംസ്ഥാനത്ത് 14 ഡി-അഡിക്ഷൻ സെന്ററുകളാണ് പ്രവർത്തിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൗണ്‍സിലിങ് സെന്ററുകളുമുണ്ട്.
ഇവിടെ നേരിട്ടും ടെലിഫോണ്‍ മുഖേനെയും സേവനം നല്‍കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധിച്ച് കൊണ്ടുവരുന്നവരാണ് അധികവുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
മെഡിക്കല്‍ ഓഫീസർ, സൈക്യാട്രിക് സോഷ്യല്‍ വർക്കർ അടക്കമുള്ള ജീവനക്കാരുടെ സേവനമാണ് കേന്ദ്രത്തിലുള്ളത്. ലഹരിവിരുദ്ധപ്രവർത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കർമ പരിപാടികളുടെ ഭാഗമായാണ് വിമുക്തി പദ്ധതി സർക്കാർ ആരംഭിച്ചത്.
ലഹരിയില്‍നിന്ന് മോചനം നേടാൻ ടോള്‍ഫ്രീ നമ്ബറുകളില്‍ വിളിക്കൂ - കൗണ്‍സിലിങ് :14405. വാട്സ്‌ആപ്പ്: 9061178000.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്