വാഷിംഗ്‌ടൺ : പണിമുടക്ക് ഭീഷണിയുമായി ആമസോൺ തൊഴിലാളികൾ. തിരക്കേറിയ അവധിക്കാല വിൽപ്പന സീസണിലാണ് ആയിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയനായ ടീംസ്റ്റേഴ്സ് അറിയിച്ചിരിക്കുന്നത്.
അവധിക്കാല വിൽപ്പന സീസണിൽ ആമസോൺ വേഗതയിലും കാര്യക്ഷമതയിലും കൂടുതൽ ഊന്നൽ നൽകുന്നത് പരിക്കുകൾക്ക് കാരണമാകുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
ആമസോണുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ന്യൂയോർക്ക് സിറ്റി, തെക്കൻ കാലിഫോർണിയ, ഇല്ലിനോയിയിലെ സ്‌കോക്കി, അറ്റ്ലാൻ്റയിലെയും സാൻ ഫ്രാൻസിസ്കോയിലെയും തൊഴിലാളികൾ പണിമുടക്കുമെന്ന് ടീംസ്റ്റേഴ്സ് പറഞ്ഞു.
10,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന യൂണിയൻ ടീംസ്റ്റേഴ്സ്, ഡിസംബർ 15 സമയപരിധി നിശ്ചയിച്ചിട്ടും ഒരു കരാറിലെത്താനുള്ള തങ്ങളുടെ അഭ്യർത്ഥനകൾ ആമസോൺ അവഗണിച്ചതായി പറയുന്നു.
ക്രിസ്മസിന് മുമ്പുള്ള അവസാന ദിവസങ്ങളിൽ ഇത്തരമൊരു പണിമുടക്ക് വിതരണ ശൃംഖലയിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക നഷ്ടം വരുത്താൻ സാധ്യതയുണ്ടെന്ന സൂചനയും നൽകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്