KAC/KCCC യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസം.28ന് അക്ഷയന ബാങ്ക്വറ്റ് ഹാളിൽ വൈകുന്നേരം 5 മണിക്ക്

DECEMBER 18, 2024, 7:15 PM

ഷിക്കാഗോ: കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയും കേരളാ കൾച്ചറൽ സെന്ററും സംയുക്തമായി നടത്തുന്ന ക്രിസ്തുമസ്/പുതുവത്സര ആഘോഷം ഡിസംബർ 28-ാം തീയതി ഡൗണേഴ്‌സ് ഗ്രോവിലുള്ള അക്ഷയന ബാങ്ക്വറ്റ് ഹാളിൽ (1620  75th st. Downers Grove) വൈകുന്നേരം 5 മണിക്ക് സോഷ്യൽ ഹൗവർ, വിവിധ എന്റർടൈൻമെന്റ് പരിപാടികളോടെ  ആരംഭിക്കുന്നു, തുടർന്ന് പൊതുസമ്മേളനവും.

ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികൾ ഷിക്കാഗോയിലെ ഇൻഡ്യൻ കോൺസുലർ ജനറൽ ഹോണറബിൾ സോംനാഥ് ഘോഷ്, ഇല്ലിനോയിസ് സംസ്ഥാന പ്രതിനിധി ഹോണറബിൾ കെവിൻ ഓലിക്കൽ, ഷിക്കാഗോ സെയിന്റ് മേരീസ് ക്‌നാനായ കാത്തലിക് ചർച് വികാരി റവ. ഫാദർ സിജു  മുടക്കോടിൽ, അമേരിക്കൻ അസോസിയേഷൻ എൻജിനീയേർസ് ഓഫ് ഇൻഡ്യൻ ഒറിജിൻ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, പൊതുസമൂഹ ശിശ്രുഷക്കായി തെരഞ്ഞടുക്കപ്പെടാൻവേണ്ടി മത്സര രംഗത്തുള്ള മലയാളികളായ രാജ് പിള്ള, ശിവൻ മുഹമ്മ എന്നിവരാണ്.

അന്നേ ദിവസം തന്നെ തമ്പിച്ചൻ ചെമ്മാച്ചേൽ കുടുംബം കേരളാ അസോസിയേഷന്റെ മേൽനോട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വിദ്യാഭ്യാസ പുരസ്‌കാരവും സമ്മാനിക്കുന്നതാണ്.
പരേതരായ ചെമ്മാച്ചേൽ ലൂക്കാച്ചൻ-അല്ലി ടീച്ചർ ദമ്പതികളുടെ ഓർമ്മയ്ക്കായി തമ്പിച്ചൻ ചെമ്മാച്ചേൽ കുടുംബം ഏർപ്പെടുത്തിയതാണ് ഈ വിദ്യാഭ്യാസ പുരസ്‌കാരം. 2024 അധ്യയന വർഷത്തിൽ ഹൈസ്‌കൂളിൽ നിന്നും പാസായവർക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.

vachakam
vachakam
vachakam

അപേക്ഷകർ ഡിസംബർ 20-ാം തീയതിക്കു മുമ്പായി പുരസ്‌കാരത്തിനായി അപേക്ഷകൾ സമർപ്പിക്കേïതാണ്. അനുസ്മരണാ ഫലകവും 500 ഡോളർ കാഷും സമ്മാനുമായി നൽക്കുന്നു. ഡോ. ജോ പുത്തൻ & സന്തോഷ് അഗസ്റ്റിൻ സി.പി.എ എന്നിവർ വിദ്യാഭ്യാസ പുരസ്‌കാര സമിതിക്ക് നേതൃത്വം കൊടുക്കുന്നു. വിശദമായ പ്രവേശന വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും [email protected]  എന്ന ഇമെയിൽ ബന്ധപ്പെടുക.

ആഘോഷ പരിപാടികളിൽ സാംസകാരിക, സാമുഹിക, രാഷ്ട്രീയ, കലാ തലങ്ങളിലുള്ള വ്യത്യസ്ത പ്രതിഭകൾ പങ്കെടുക്കുന്നതാണ്. വൈകുന്നേരം 5.30ഓടെ ആരംഭിക്കുന്ന പരിപാടികളിൽ സോഷ്യൽ ഹൗവർ, പൊതു സമ്മേളനം, ഡിന്നർ, ഡാൻസ് മ്യൂസിക്, ഡിജെ, വർണശബളമായ ക്രിസ്തുമസ് ആഘോഷങ്ങളും, സാന്താ ക്ലോസ്സ് പ്രകടനം തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.

പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്. പാസ്സുകൾക്ക് പ്രസിഡന്റ് ആന്റോ കവലക്കൽ, ചെയർമാൻ പ്രമോദ് സക്കറിയാസ്, സെക്രട്ടറി സിബി പാത്തിക്കൽ, ഇവന്റ് കോർഡിനേറ്റർ ഹെറാൾഡ് ഫിഗരേദോ, ഡയറക്ടർ ഏലമ്മ ചെറിയാൻ, ഡയറക്ടർ സന്തോഷ് ആഗസ്റ്റിൻ തുടങ്ങിയവരെയോ എക്‌സിക്യൂട്ടീവ് അംഗങ്ങളെയെയോ സമീപിക്കുക.

vachakam
vachakam
vachakam

അക്ഷയന ബാങ്ക്വറ്റ് ഹാളിൽ പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായി ചുരുക്കിയിരിക്കുന്നു. പാസ് എടുത്തു നിങ്ങളുടെ സീറ്റുകൾ നേരത്തെ ഉറപ്പിക്കുക. പൊതുസമ്മേളനത്തിൽ വിവിധതലങ്ങളിൽ പ്രശംസനീയമായ സേവനങ്ങൾ നൽകിയ പ്രതിഭകളെ അവാർഡ് നൽകി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ആന്റോ കവലക്കൽ (630-666-7310), സിബി പാത്തിക്കൽ (630-723-1112), ഹെറാൾഡ് ഫിഗ്‌രെദോ (630-963-7795), ഏലമ്മ ചെറിയാൻ (630-769-9603), സന്തോഷ് അഗസ്റ്റിൻ (630-441-0643) എന്നിവരുമായി ബന്ധപ്പെടുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam