ഉപയോക്താക്കൾക്ക് ചാറ്റ് ജിപിടിയുമായി സംസാരിക്കാനുള്ള ഒരു പുതിയ ഫീച്ചറുമായി ഓപ്പൺ എഐ. യുഎസ് നമ്പർ (1-800-242-8478) ഡയൽ ചെയ്യുന്നതിലൂടെയോ വാട്ട്‌സ്ആപ്പ് വഴി സന്ദേശമയയ്‌ക്കുന്നതിലൂടെയോ, ഉപയോക്താക്കൾക്ക് ചാറ്റ്‌ബോട്ടുമായി സംവദിക്കാം.
ആദ്യം വിളിക്കുന്നവർക്ക് പ്രതിമാസം 15 മിനിറ്റ് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ലോകമെമ്പാടുമുള്ള ഏതൊരു ഉപയോക്താവിനും വാട്ട്‌സ്ആപ്പ് വഴി നമ്പറിലേക്ക് സന്ദേശമയയ്‌ക്കാൻ കഴിയും.
12 ദിവസത്തെ റിലീസ് ഇവൻ്റിൻ്റെ ഭാഗമായാണ് ഓപ്പൺ എഐയിൽ നിന്നുള്ള ഈ വാർത്ത. ദിവസങ്ങള്‍ക്ക് മുമ്പാണ് ഓപ്പണ്‍ എഐയുടെ ടെക്സ്റ്റ് ടു വീഡിയോ ജനറേറ്ററായ സോറ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിയത്. എന്നാല്‍ ചാറ്റ് ജിപിടി പ്രോ പാക്കേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭിക്കുക. 200 ഡോളറാണ് ഇതിന്റെ നിരക്ക്.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിപണിയിൽ, ആമസോൺ പിന്തുണയുള്ള ആന്ത്രോപിക്, എലോൺ മസ്‌കിൻ്റെ എക്സ് എ ഐ , ഗൂഗിൾ, മെറ്റ, മൈക്രോസോഫ്ട് , ആമസോൺ എന്നിവയെ മറികടക്കാനുള്ള ശ്രമങ്ങളിലാണ് ഓപ്പൺഎഐ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്