മാഡിസൺ: വിസ്‌കോൺസിനിൽ സ്‌കൂളിൽ വെടിവെപ്പിൽ ഉൾപ്പെട്ട പ്രതിയുടെ തോക്കുകളും വെടിക്കോപ്പുകളും സമർപ്പിക്കാൻ ഉത്തരവിട്ട് കാലിഫോർണിയ ജഡ്ജി.
മാഡിസണിലെ അബൻഡന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലായിരുന്നു വെടിവെപ്പ് നടന്നത്. സ്കൂളിലെ തന്നെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. ഈ വിദ്യാർത്ഥിക്ക് വിവരങ്ങൾ കൈമാറിയത് പുറത്ത് നിന്നുള്ള പ്രതിയാണ്.
സർക്കാർ കെട്ടിടം ആക്രമിക്കുന്നതിനെക്കുറിച്ച് ഇയാൾ നതാലി റുപ്‌നോയ്ക്ക് സന്ദേശം അയച്ചിരുന്നതായി ഉത്തരവിൽ പറയുന്നു.
ഒരു അധ്യാപകനും വിദ്യാർത്ഥിയുമാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ 6 പേരിൽ 2 പേരുടെ നില ഗുരുതരമാണ്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. 400ഓളം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. കിന്റർഗാർട്ടൺ മുതൽ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്