തിരുവനന്തപുരം: എൻ.സി.പിയിൽ മന്ത്രിമാറ്റമുണ്ടായേക്കില്ലെന്ന് റിപ്പോർട്ടുകൾ. എ.കെ.ശശീന്ദ്രൻ തുടരട്ടേയെന്നാണ് സി.പി.എമ്മിന്റെ നിലപാടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഈ നിലപാട് സിപിഎം കോർഡിനേറ്റർ പ്രകാശ് കാരാട്ടിനെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ എ.കെ ശശീന്ദ്രനെ മാറ്റി മന്ത്രിയാകാനുള്ള തോമസ് കെ തോമസിൻറെ നീക്കമാണ് പാളിയത്.
ശശീന്ദ്രൻ രാജിവച്ചാൽ പകരം മന്ത്രിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിവ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. .
മന്ത്രിമാറണോ എന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് ഇന്നലെ തോമസ് കെ തോമസ് പ്രതികരിച്ചത്.
മന്ത്രിമാറുന്നതിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പുണ്ടെന്നും രാജിവച്ചാൽ മുഖ്യമന്ത്രിയോടുള്ള എതിർപ്പാകുമെന്നും എകെ ശശീന്ദ്രൻ നിലപാട് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്