തൊടുപുഴ: ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് താഴെത്തട്ടില്‍ തുടക്കംകുറിച്ചിരിക്കേ പുതിയ സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് അനൗപചാരിക ചര്‍ച്ചകള്‍ തുടങ്ങി. ബൂത്തുതലത്തിലുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. അതിനുശേഷം മണ്ഡലം, ജില്ല പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി സംസ്ഥാന അധ്യക്ഷന്റെ തിരഞ്ഞെടുപ്പിലേക്ക് ജനുവരി അവസാനം എത്തും. ഫെബ്രുവരിയോടെ മാത്രമേ പുതിയ സംസ്ഥാന അധ്യക്ഷന്‍ ചുമതലയേല്‍ക്കൂ.
തിരഞ്ഞെടുപ്പെന്ന് പറയുന്നുണ്ടെങ്കിലും എല്ലാ തലത്തിലും സമവായത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വം പുതിയ അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ എം.ടി.രമേശിന് അനുകൂലമായി സമവായം ഉണ്ടാകാനുള്ള സാധ്യതയാണുള്ളതെന്നാണ് സൂചന. അതേസമയം പാര്‍ട്ടി ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍ വരുമെന്നും പറയുന്നു.
രമേശിന് അനുകൂലമായി അന്തിമഘട്ടത്തില്‍ അഭിപ്രായ ഐക്യം ഉണ്ടായില്ലെങ്കില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവരാം. ദീര്‍ഘകാലത്തെ പ്രവര്‍ത്തന പാരമ്പര്യവും സംഘടനാപാടവവും എം.ടി രമേശിന് അനുകൂലമായ ഘടകങ്ങളാണ്. അതേസമയം മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ വോട്ട് വിഹിതം ഉയര്‍ത്തിയത് ശോഭാ സുരേന്ദ്രന് തുണയായേക്കാം.
മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഇപ്പോള്‍ത്തന്നെ ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന് ദേശീയതലത്തില്‍ പ്രധാന സംഘടനാ പദവികള്‍ ലഭിച്ചേക്കും. സംസ്ഥാന അധ്യക്ഷപദവി ലക്ഷ്യമാക്കി പാര്‍ട്ടിയില്‍ ചരടുവലികള്‍ ഉണ്ട്. പല ഗ്രൂപ്പുകളിലായി നിലയുറപ്പിച്ചിരിക്കുന്ന ചില നേതാക്കള്‍ അധ്യക്ഷപദവിക്കായി രംഗത്തുണ്ട്. സാധ്യതയുള്ള പലര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെയും പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുന്നതിന്റെയും പിന്നില്‍ വ്യക്തിതാത്പര്യങ്ങളും ഗ്രൂപ്പ് താത്പര്യങ്ങളുമാണെന്ന് നിഷ്പക്ഷമതികളായ നേതാക്കള്‍ പറയുന്നു. സംസ്ഥാന അധ്യക്ഷന്‍ ആരാകണം എന്നതില്‍ ദേശീയ നേതൃത്വമാണ് തീരുമാനം എടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്