ന്യൂഡെല്‍ഹി: മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള സഖ്യം സംബന്ധിച്ച ഏത് തീരുമാനവും ദേശീയ നേതൃത്വമാണ് എടുക്കുകയെന്ന് സമാജ്വാദി പാര്‍ട്ടി (എസ്പി) വ്യക്തമാക്കി. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം പാര്‍ട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷന്‍ അബു അസിം ആസ്മി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രസ്താവന.
'മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് അബു അസിം ആസ്മി, എന്നാല്‍ മറ്റുള്ളവരുമായുള്ള പാര്‍ട്ടിയുടെ സഖ്യത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്. പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അതിനെക്കുറിച്ച് തീരുമാനിക്കും,'' പാര്‍ട്ടി നേതാവ് ഫക്രുല്‍ ഹസന്‍ ചന്ദ് പറഞ്ഞു.
ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ 'ഇത് ചെയ്തവരില്‍ ഞാന്‍ അഭിമാനിക്കുന്നു' എന്ന ഉദ്ധരണിക്കൊപ്പം നര്‍വേക്കര്‍, ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഉദ്ധവ് താക്കറെയുടെയും ആദിത്യ താക്കറെയുടെയും തന്റെയും ചിത്രങ്ങളും സേനാ സെക്രട്ടറി തന്റെ സന്ദേശത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനെത്തുടര്‍ന്നാണ് രോക്ഷാകുലനായ ആസ്മി, സമാജ്വാദി പാര്‍ട്ടി ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്