മുംബൈ: കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 90% സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലഡ്കി ബഹിന്‍ പദ്ധതിയും പ്രധാനമന്ത്രി മോദി ഉയര്‍ത്തിയ 'ഒരുമിച്ചു നിന്നാല്‍ സുരക്ഷിതര്‍' എന്ന മുദ്രാവാക്യവുമാണ് മാജിക് പോലെ പ്രവര്‍ത്തിച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
''ഇത്രയും സീറ്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല... 5% വോട്ടുകളുടെ വര്‍ദ്ധനവ് കാണിക്കുന്നത് രണ്ട് ഫലങ്ങള്‍ മാത്രമേ സാധ്യമാകൂ എന്നാണ്, ഒന്നുകില്‍ ഒരു തകര്‍പ്പന്‍ തോല്‍വിയോ അല്ലെങ്കില്‍ വന്‍ വിജയമോ. ഗ്രൗണ്ടിലെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് വിജയം ഉറപ്പായി...ലഡ്കി ബഹിന്‍, പ്രധാനമന്ത്രി മോദിയുടെ 'ഏക് ഹേ തോ സേഫ് ഹേ' എന്നീ സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് മാജിക് പോലെ പ്രവര്‍ത്തിച്ചു...,' ഫഡ്‌നാവിസ് പറഞ്ഞു.
മഹായുതി സര്‍ക്കാരിന്റെ രൂപീകരണ ഘട്ടത്തില്‍ ഭിന്നതയൊന്നുമില്ലായിരുന്നെന്നും എല്ലാവരും ഒറ്റക്കെട്ടായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ആഭ്യന്തരം, നഗരവികസനം, ധനകാര്യം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ കാര്യം ഞായറാഴ്ച തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്