'നിങ്ങളെന്താ, നേതാവായ സവര്‍ക്കറെ കളിയാക്കുകയാണോ?'; ബിജെപിയെ ചൊറിഞ്ഞ് രാഹുല്‍ ഗാന്ധി

DECEMBER 14, 2024, 5:49 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയില്‍ ഭാരതീയമായ ഒന്നും ഇല്ലെന്ന വി.ഡി സവര്‍ക്കറുടെ വാക്കുകളെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അല്ലാത്താ പക്ഷം ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്ന ബിജെപി സവര്‍ക്കറെ കളിയാക്കുകയാണോയെന്നും രാഹുല്‍ ചോദിച്ചു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ പിടിച്ചു കൊണ്ട് ലോക്സഭയില്‍ നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

നമ്മുടെ ഭരണഘടയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. മനു സ്മൃതിക്കായാണ് സര്‍വര്‍ക്കര്‍ എന്നും വാദിച്ചിട്ടുള്ളത്. വേദങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഹിന്ദുക്കള്‍ ആരാധിക്കേണ്ടത് മനുസ്മൃതിയെ ആണെന്നാണ് സവര്‍ക്കറുടെ നിലപാട്. നിങ്ങളിപ്പോള്‍ ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ നേതാവിന്റെ വാക്കുകളെ തള്ളിപ്പറയുകയാണോ? ഭരണഘടനയെ സംരക്ഷിക്കും എന്നു പറയുമ്പോള്‍ നിങ്ങള്‍ സവര്‍ക്കറെ കളിയാക്കുകയാണെന്ന്, ബിജെപിയെ ഉന്നംവച്ച് രാഹുല്‍ പറഞ്ഞു.

ഭരണ ഘടന ആധുനിക ഇന്ത്യയുടെ രേഖയാണ്. എന്നാല്‍ പൗരാണിക ഇന്ത്യയും അതിന്റെ ആശയങ്ങളും ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും ഇങ്ങനെയൊരു ഭരണഘടന എഴുതാനാകുമായിരുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നല്‍കിയും ലാറ്ററല്‍ എന്‍ട്രി അവസരം നല്‍കിയും രാജ്യത്തെ യുവാക്കള്‍ക്ക് അവസരം ഇല്ലാതാക്കുകയാണ്. കര്‍ഷകരുടെ വിരല്‍ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരല്‍ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയില്‍ എഴുതി വയ്ക്കാത്ത വിഷയങ്ങളാണ് താന്‍ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചര്‍ച്ച ചെയ്യപ്പെടണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam