ന്യൂഡെല്‍ഹി: പഞ്ചാബിനെയും അവിടുത്തെ ജനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവും മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ ബാദലിന് നേരെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമര്‍ശം.
സുഖ്ബീര്‍ സിംഗ് ബാദല്‍ സുരക്ഷിതനാണെന്നും ആക്രമണത്തെ അപലപിക്കുന്നതായും അരവിന്ദ് കെജ്രിവാള്‍ ഡെല്‍ഹി നിയമസഭയെ അറിയിച്ചു.
''ഒരു കാര്യം വ്യക്തമാണ്, പഞ്ചാബിനേയും പഞ്ചാബികളേയും അപകീര്‍ത്തിപ്പെടുത്താന്‍ ഒരു വലിയ ഗൂഢാലോചന നടക്കുന്നു. കരുത്തുള്ള ശക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പഞ്ചാബ് പോലീസ് അക്രമ സംഭവം തടയുകയും ക്രമസമാധാനം എങ്ങനെ നിലനിര്‍ത്താമെന്ന് ലോകത്തിന് മുഴുവന്‍ മാതൃകയാക്കുകയും ചെയ്തു,'' കെജ്രിവാള്‍ പറഞ്ഞു.
സംഭവം നടന്നപ്പോള്‍, ബിജെപിയുടെ നേതൃത്വം പഞ്ചാബിലെ ക്രമസമാധാന നിലയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും എന്നാല്‍ വലിയൊരു ദുരന്തം തടയാനായെന്നത് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
ബുധനാഴ്ച പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തിന് പുറത്ത് കാവല്‍ക്കാരന്റെ ദൗത്യം നിര്‍വഹിക്കുന്നതിനിടെ ഒരാള്‍ സുഖ്ബീര്‍ ബാദലിന് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. നരേന്‍ സിംഗ് ചൗര എന്ന വ്യക്തിയെ മറ്റുള്ളവരും പൊലീസും ചേര്‍ന്ന് കീഴ്‌പ്പെടുത്തിയതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ഖാലിസ്ഥാന്‍ ബന്ധമുള്ള അക്രമിയുടെ പാകിസ്ഥാന്‍ ബന്ധങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്