മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി നേതൃത്വത്തിനും വിട്ടതായി ശിവസേന അധ്യക്ഷന്‍ ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. പ്രധാനമന്ത്രി മോദി എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് ഷിന്‍ഡെ പറഞ്ഞു.
'ഞാന്‍ പ്രധാനമന്ത്രി മോദിയോട് പറഞ്ഞു, ഞാന്‍ ഒരു തടസ്സമാകില്ല. അദ്ദേഹം എന്ത് തീരുമാനിച്ചാലും ഞങ്ങള്‍ അംഗീകരിക്കും,' താനെയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഷിന്‍ഡെ പറഞ്ഞു.
ദേവേന്ദ്ര ഫഡ്നാവിസ് പുതിയ മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറെക്കുറെ ഉറപ്പിക്കുന്നതാണ് ഷിന്‍ഡെയുടെ പ്രസ്താവന. മുഖ്യമന്ത്രി പദം സംബന്ധിച്ച പ്രതിസന്ധി മറികടക്കാന്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ മഹായുതി സഖ്യ നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ബിജെപിയുടെ വന്‍ വിജയത്തിന്റെ ശില്‍പ്പിയായ ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി ഹൈക്കമാന്‍ഡിനെ കാണാന്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശിവസേനയുടെ ഏകനാഥ് ഷിന്‍ഡെ, എന്‍സിപിയുടെ അജിത് പവാര്‍ എന്നിവരും തലസ്ഥാനത്തേക്ക് പോകാനാണ് സാധ്യത.
മൂന്ന് സഖ്യകക്ഷികളും ഡെല്‍ഹിയില്‍ ഇരുന്ന് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു. മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഏകനാഥ് ഷിന്‍ഡെ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ ദൂരീകരിച്ചുവെന്നും സംസ്ഥാന താല്‍പ്പര്യത്തിനായി പ്രവര്‍ത്തിച്ചതിന് നന്ദിയുണ്ടെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്