ന്യൂഡെല്‍ഹി: വഖഫ് ഭേദഗതി ബില്‍ പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) കൂടുതല്‍ സമയം തേടി ബിജെപി എംപി നിഷികാന്ത് ദുബെ. ബുധനാഴ്ച നടന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ജാര്‍ഖണ്ഡിലെ ഗോഡ്ഡ മണ്ഡലത്തില്‍ നിന്നുള്ള എംപി പ്രമേയം അവതരിപ്പിച്ചത്.
സഭാനടപടികള്‍ പരിഹാസ്യമായി മാറിയെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് നടപടി. നവംബര്‍ 29-നകം തിടുക്കത്തില്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാല്‍ താല്‍പ്പര്യം കാട്ടുന്നെന്ന് പ്രതിപക്ഷ എംപിമാര്‍ ആരോപിച്ചിരുന്നു.
ജെപിസി കാലാവധി നീട്ടാന്‍ ജെപിസി ചെയര്‍മാന്‍ ജഗദാംബിക പാല്‍ ആവശ്യപ്പെട്ടേക്കുമെന്ന സൂചനകള്‍ ഉള്ളതിനാല്‍ പ്രതിഷേധിച്ച എംപിമാര്‍ യോഗത്തിലേക്ക് മടങ്ങി.
വഖഫ് ഭേദഗതി ബില്ലിനായി ജെപിസിയുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. പാനല്‍ 25 തവണ മാത്രമേ യോഗം ചേര്‍ന്നിട്ടുള്ളൂ എന്നതിനാല്‍ ബന്ധപ്പെട്ടവര്‍ക്ക് തങ്ങളുടെ ഭാഗം അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് അവര്‍ വാദിക്കുന്നു.
കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ എ രാജ, ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) സഞ്ജയ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി എന്നിവര്‍ ബുധനാഴ്ച രാവിലെ കമ്മിറ്റി അധ്യക്ഷന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു.
ഓഗസ്റ്റ് എട്ടിന് ലോക്‌സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ജെപിസിക്ക് വിട്ടിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്