പാൻ കാർഡിൽ പുത്തൻ മാറ്റങ്ങൾ വരുന്നു; നിങ്ങളുടെ പാൻ നമ്പർ മാറുമോ? അറിയേണ്ടത് 

NOVEMBER 27, 2024, 9:05 AM

ഡൽഹി: ക്യുആര്‍ കോഡ് സൗകര്യമുള്ള പുതിയ പാന്‍ കാര്‍ഡ് വരുന്നു. നികുതിദായകര്‍ക്ക് പൂര്‍ണമായി ഡിജിറ്റല്‍ ആയി പാന്‍ സേവനം ലഭ്യമാക്കുന്നതിനായാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. നിലവിലെ പാന്‍കാര്‍ഡ് സോഫ്‌റ്റ്വെയര്‍ 15-20 വര്‍ഷം പഴക്കമുള്ളതാണെന്നും നവീകരിക്കേണ്ടതുണ്ടെന്നും കണ്ടാണ് പാന്‍ 2.0 നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. 

പാന്‍/ടാന്‍ സേവനങ്ങളുടെ സാങ്കേതികവിദ്യാധിഷ്ഠിത മാറ്റത്തിലൂടെ നികുതിദായകരുടെ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു ഇ-ഗവേണന്‍സ് സംരംഭമാണ് പാന്‍ 2.0 പദ്ധതി. 1435 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

പുതിയ പാൻ കാർഡ് എങ്ങനെ ലഭിക്കും?

vachakam
vachakam
vachakam

പാൻ കാർഡ് ഉള്ളവർക്ക് പുതിയ പാൻ കാർഡ് ലഭിക്കും. ഇതിന് ഫീസ് ആവശ്യമില്ല. കാർഡ് ഉടമയുടെ വിലാസത്തിൽ എത്തിക്കും. പാൻ കാർഡ് ഇല്ലാത്തവർ പുതിയ പാൻ കാർഡിന് അപേക്ഷിക്കണം. രാജ്യത്ത് ഇതുവരെ 78 കോടി പാൻ കാർഡുകൾ വിതരണം ചെയ്തു. ഇതിൽ 98 ശതമാനം പാനുകളും വ്യക്തിഗത തലത്തിലാണ് നൽകിയിരിക്കുന്നത്.

പാൻ കാർഡിൻ്റെ പ്രാധാന്യം

ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് വരെയുള്ള പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. പണമിടപാടുകൾ നടക്കുന്ന മിക്കവാറും എല്ലാ സ്ഥലങ്ങളിലും പാൻ കാർഡ് ആവശ്യമാണ്. നിക്ഷേപം, വസ്തു വാങ്ങൽ തുടങ്ങിയ സമയങ്ങളിൽ ഇത് ഒരു ഡോക്യുമെൻ്റ് പ്രൂഫ് ആയും ഉപയോഗിക്കുന്നു. അതിനാൽ, ഒരു പാൻ കാർഡ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

vachakam
vachakam
vachakam

പുതിയ പാന്‍ കാര്‍ഡിന്റെ  പ്രത്യേകതകള്‍

  1. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ സേവനങ്ങളില്‍ വലിയ മാറ്റത്തിന് സഹായിക്കും
  2. സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാം.
  3. ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കപ്പെടും
  4. ഗവണ്‍മെന്റ് ഏജന്‍സികളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കുള്ള ഒരു പൊതു തിരിച്ചറിയല്‍ മാര്‍ഗമായി പാന്‍ കാര്‍ഡ് ഉപയോഗിക്കാം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam