ഹൈദരാബാദ്: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ 100 കോടി രൂപ സംഭാവന വേണ്ടെന്നുവെച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാനത്ത് സ്ഥാപിക്കുന്ന യങ് ഇന്ത്യ സ്‌കില്‍ യൂണിവേഴ്‌സിറ്റിക്കാണ് അദാനി ഗ്രൂപ്പ് 100 കോടി രൂപ സംഭാവന പ്രഖ്യാപിച്ചിരുന്നത്.
അദാനിയുടെ സംഭാവന സ്വീകരിച്ചാല്‍ അത് സംസ്ഥാന സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ അനുകൂലമാണെന്ന തരത്തിലുള്ള അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കാമെന്നതിനാലാണ് നിരസിക്കാനുള്ള തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.
അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള ഒരു സംഘടനയില്‍ നിന്നും തെലങ്കാന സര്‍ക്കാര്‍ ഒരു രൂപ പോലും തങ്ങളുടെ അക്കൗണ്ടിലേക്ക് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'സംസ്ഥാന സര്‍ക്കാരിന്റെയോ എന്റെ സ്വന്തം പ്രതിച്ഛായയോ തകര്‍ക്കുന്ന അനാവശ്യ ചര്‍ച്ചകളിലും സാഹചര്യങ്ങളിലും ഇടപെടാന്‍ ഞാനും എന്റെ ക്യാബിനറ്റിലെ സഹപ്രവര്‍ത്തകരും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഞങ്ങളുടെ ഉദ്യോഗസ്ഥന്‍ ജയേഷ് രഞ്ജന്‍ ഒരു കത്ത് എഴുതിയത്. ഇപ്പോഴത്തെ സാഹചര്യവും വിവാദങ്ങളും കാരണം, നിങ്ങള്‍ (അദാനി) ഉദാരമായി വാഗ്ദാനം ചെയ്ത 100 കോടി രൂപ സ്വീകരിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറല്ല എന്ന് അറിയിച്ചു,'' റെഡ്ഡി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്