മുംബൈ: 2022 ലെ ശിവസേനയുടെ പിളര്‍പ്പിന്റെ സമയത്ത് തനിക്കൊപ്പം നിന്ന വിമത എംഎല്‍എമാരില്‍ ആരെങ്കിലും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയം വിടുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ വാഗ്ദാനത്തെക്കുറിച്ച് ശിവസേന (യുബിടി) തിങ്കളാഴ്ച അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. 40 വിമത എംഎല്‍എമാരില്‍ അഞ്ച് പേരും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന് പാര്‍ട്ടി മുഖപത്രമായ 'സാമ്ന'യില്‍ എഴുതിയ ലേഖനത്തില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം ഷിന്‍ഡെയെ ഓര്‍മ്മിപ്പിച്ചു.
മാഹിമില്‍ നിന്നുള്ള സദാ സര്‍വങ്കര്‍, ബൈകുല്ലയില്‍ നിന്നുള്ള യാമിനി ജാദവ്, സംഗോളയില്‍ നിന്നുള്ള ഷഹാജി ബാപ്പു പാട്ടീല്‍, മെഹ്കറില്‍ നിന്നുള്ള സഞ്ജയ് റേമുല്‍ക്കര്‍, ഉമര്‍ഗയില്‍ നിന്നുള്ള ജ്ഞാനരാജ് ചൗഗുലെ എന്നിവരാണ് പരാജയപ്പെട്ട എംഎല്‍എമാരെന്ന് ദിനപത്രം പറയുന്നു.
ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ബിജെപിയോട് ആവശ്യപ്പെടുന്നതിനിടെയാണ് സാമ്‌ന ഓര്‍മപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്