തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ സ്വകാര്യ മദ്യക്കമ്പനിക്ക് അനുമതി നല്‍കിയത് സംബന്ധിച്ച് എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമാകുന്നു. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടാകണമെന്ന ആവശ്യം സി.പി.ഐ.യും ആര്‍.ജെ.ഡി.യും ഉന്നയിച്ചു.
ഇക്കാര്യത്തില്‍ ജെ.ഡി.എസിനുള്ളിലും എതിര്‍പ്പ് ശക്തമാണ്. അക്കാര്യം ഔദ്യോഗികമായി ജെ.ഡി.എസ് നിഷേധിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃയോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം ഇത് വ്യക്തമാക്കുന്നുണ്ട്. അനുമതി നല്‍കിയ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്നാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.
തെറ്റിദ്ധാരണ മാറ്റാന്‍ പരസ്യമായ വിശദീകരണം എന്ന രീതിയിലേക്ക് സര്‍ക്കാര്‍ മാറിയത് അതുകൊണ്ടാണ്. ആരോപണങ്ങള്‍ക്ക് മന്ത്രി എം.ബി രാജേഷ് വിശദീകരണം നല്‍കുന്നുണ്ട്. വിശദീകരിച്ചാല്‍ മാറാത്ത ഒരു തെറ്റിദ്ധാരണയും ഘടകകക്ഷികള്‍ക്ക് ഉണ്ടാവില്ലെന്ന ആത്മവിശ്വാസം മന്ത്രിയും പ്രകടിപ്പിച്ചിട്ടുണ്ട്.
ഏഴിന് നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതിന് മുന്‍പ് മുന്നണിയിലെ ഭിന്നാഭിപ്രായം ഒതുക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ.യുമായി ചര്‍ച്ചനടത്തി ധാരണയുണ്ടാക്കാനാണ് ആലോചന. ഇതില്‍ മുഖ്യമന്ത്രിയും പങ്കാളിയായേക്കും. പത്തുമുതല്‍ നടക്കുന്ന ബജറ്റ് ചര്‍ച്ചയില്‍ ബ്രൂവറി വിഷയം പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിക്കുമെന്ന് ഉറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്