ക്രിക്കറ്റിൽ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനെ തിരഞ്ഞെടുത്തു ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാലിസാണ് മികച്ച ക്രിക്കറ്റ് കളിക്കാരനെന്ന് പോണ്ടിംഗ് പറഞ്ഞു.
മറ്റുള്ളവർ എന്ത് പറയുന്നു എന്നത് തനിക്ക് പ്രശ്നമല്ല, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് ജാക്വസ് കാലിസ്. ടെസ്റ്റ് ക്രിക്കറ്റിൽ 13000 ൽ കൂടുതൽ റൺസും 44-45 സെഞ്ച്വറിയും 300 ൽ കൂടുതൽ വിക്കറ്റും നേടിയ മറ്റൊരു കളിക്കാരനുണ്ടോ?
300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ചുറികളോ മാത്രമായി നേടിയ താരങ്ങളുണ്ടായിരിക്കും. എന്നാല്‍ ഇത് രണ്ടുമുള്ള ഒരാളെയുള്ളു, അത് കാലിസാണ്. ക്രിക്കറ്ററാകാന്‍ ജനിച്ചയാളാണ് കാലിസ്.
ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിങ് മികവുകൊണ്ടും കാലിസ് മികവ് കാട്ടിയിട്ടുണ്ട്. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്‍റെ മികവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല.
19 വർഷത്തോളം ക്രിക്കറ്റില്‍ സജീവമായ കാലിസ് 166 ടെസ്റ്റ് മത്സരവും 328 ഏകദിനവും ദക്ഷിണാഫ്രിക്കക്ക് വേണ്ടി കളിച്ചു. ഏകദിനത്തില്‍ 11,579 റണ്‍സ് നേടിയ താരം റണ്‍വേട്ടക്കാരില്‍ എട്ടാം സ്ഥാനത്താണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 13,289 റണ്‍സ് സ്വന്തമാക്കി ഉയർന്ന റണ്‍നേട്ടക്കാരില്‍ മൂന്നാമതാണ് കാലിസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്