തൃശ്ശൂർ: ഇരിങ്ങാലക്കുട നടവരമ്പിൽ ഓട്ടോ ടാക്സി ഇടിച്ച് യുവതി മരിച്ചതായി റിപ്പോർട്ട്. ചിറപറമ്പിൽ വീട്ടിൽ മനോജിൻ്റെ ഭാര്യ ലക്ഷ്മി (39) ആണ് മരിച്ചത്. ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു
കരുപടന്ന സ്വദേശിയ അഫ്റഫിൻ്റെ ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ട് ലക്ഷ്മിയെ ഇടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട ഓട്ടോ ടാക്സി ബേക്കറിയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്