ഹൈദരാബാദ്: അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു തിരുപ്പതി ക്ഷേത്രം. 18 ജീവനക്കാരേയാണ് ഇത്തരത്തിൽ ഒഴിവാക്കുക എന്നാണ് ലഭിക്കുന്ന വിവരം. ഹിന്ദുപാരമ്പര്യം പിന്തുടരുന്നില്ലെന്ന് ആരോപിച്ചാണ് ക്ഷേത്രം നടപടിക്കൊരുങ്ങുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതേസമയം ഹിന്ദുപാരമ്പര്യം പിന്തുടരാത്ത 18 ജീവനക്കാരെ മാറ്റുമെന്ന് തിരുമല-തിരുപ്പതി ദേവസ്ഥാനം ബോർഡ് ചെയർമാൻ ബി.ആർ നായിഡു പറഞ്ഞു. ഈ ജീവനക്കാരെ എത്രയും പെട്ടെന്ന് തിരുമല-തിരുപ്പതി ദേവസ്ഥാനത്തിൽ നിന്നും മാറ്റിനിർത്തും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനും ഇവർക്ക് അവകാശമുണ്ടാവില്ല.
ജീവനക്കാർക്ക് മറ്റ് സർക്കാർ വകുപ്പുകളിലേക്ക് മാറിപോകാനുള്ള അവസരമുണ്ടാവും. അല്ലെങ്കിൽ വി.ആർ.എസ് വാങ്ങി പോകണമെന്നും ദേവസ്വം ബോർഡ് നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്