കൊൽക്കത്ത: വിദ്യാർത്ഥിയെ വിവാഹം ചെയ്യുന്ന വീഡിയോ വെെറലായതിന് പിന്നാലെ അദ്ധ്യാപിക രാജിക്കൊരുങ്ങിയതായി റിപ്പോർട്ട്. ബംഗാളിലെ നാദിയ ജില്ലയിലെ ഹരിംഘട്ടയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ ഒന്നാംവർഷ വിദ്യാർത്ഥിയെ വിവാഹം ചെയ്യുന്നതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് വലിയ രീതിയിൽ വൈറൽ ആയിരുന്നു.
ഈ വീഡിയോയ്‌ക്കെതിരെ വൻ പ്രതിഷേധം ഉയർന്നതോടെയാണ് അദ്ധ്യാപിക രാജിസന്നദ്ധ അറിയിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വിവാദം ഉയർന്നതോടെ സംഭവം അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ പാനലിനെ രൂപീകരിക്കുകയും അദ്ധ്യാപികയിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇത് ഒരു സൈക്കോ ഡ്രാമ പ്രകടനമാണെന്നും അത് തന്റെ ക്ലാസിന്റെ ഭാഗമായിരുന്നെന്നും അവർ വിശദീകരിച്ചതായാണ് ലഭിക്കുന്ന വിവരം.
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അദ്ധ്യാപികയും ഒന്നാംവർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി ആചാരങ്ങളോടെ വിവാഹിതരാകുന്നതാണ് പ്രചരിച്ച വീഡിയോയിലുളളത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ അദ്ധ്യാപികയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കോളേജ് അധികൃതർ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്