പണി വരുന്നു; എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ

FEBRUARY 5, 2025, 2:05 AM

ഡൽഹി: എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ 21 രൂപയാണ് ഈടാക്കിയിരുന്നത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോ​ഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്. 

ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തു എന്നാണ് പുറത്തു വരുന്ന വിവരം. ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി എടിഎമ്മുകളിൽ നിന്ന് ഒരാൾക്ക് പണം പിൻവലിക്കാം. മറ്റ് ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോ​ഗം മെട്രോ ന​ഗരങ്ങളിൽ മൂന്നെണ്ണവും, മെട്രോ ഇതര ന​ഗരങ്ങളിൽ അഞ്ചെണ്ണവുമാണ് സൗജന്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam