2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനുമായി ഇന്ത്യ അനൗപചാരിക ചർച്ചകള്‍ ആരംഭിച്ചതായാണ് വിവരം. 2010ലാണ് അവസാനമായി ഇന്ത്യയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നത്.
2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് വ്യത്യസ്തമായി ഡല്‍ഹിക്ക് പകരം അഹമ്മദാബാദായിരിക്കും വേദിയായി പ്രധാന പരിഗണനയിലെന്നാണ് വിവരം. ഭുവനേശ്വറും പരിഗണനയിലുണ്ടെന്ന് വൃത്തങ്ങള്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
'കഴിഞ്ഞ ആഴ്ച, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ക്രിസ് ജെങ്കിൻസും ചീഫ് എക്സിക്യൂട്ടീവും ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ സന്ദർശിച്ചിരുന്നു. ഗാന്ധിനഗർ , ഭുവനേശ്വർ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലെ സംസ്ഥാന, കേന്ദ്ര മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അഹമ്മദാബാദിലെയും ഭുവനേശ്വറിലെയും സാധ്യതയുള്ള പ്രധാന സ്ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു,' വൃത്തങ്ങള്‍ അറിയിച്ചു.
അഹമ്മദാബാദില്‍ മൂന്ന് ദിവസം ചെലവഴിച്ച ജെങ്കിൻസ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ , സംസ്ഥാന കായിക മന്ത്രി ഹർഷ് സംഘവി, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഡെറാഡൂണില്‍ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനിടെ, ജെങ്കിൻസ് ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയെ നേരില്‍ കണ്ടിരുന്നു. ഇരുവരും തമ്മില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ആതിഥേയത്വവുമായി ബന്ധപ്പെട്ട ചർച്ചകള്‍ നടന്നതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്