ബെൻ ചിൽവെൽ ലോണിൽ ക്രിസ്റ്റൽ പാലസിലേക്ക്

FEBRUARY 4, 2025, 2:41 AM

ചെൽസി ഡിഫൻഡർ ബെൻ ചിൽവെല്ലിനെ സീസണിന്റെ ശേഷിക്കുന്ന കാലയളവിലേക്കായി ലോണിൽ ഒപ്പിടാൻ ക്രിസ്റ്റൽ പാലസ് ധാരണയിലെത്തിയതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

27കാരനായ താരം തിങ്കളാഴ്ച വൈദ്യപരിശോധനയ്ക്ക് വിധേയനാകും, ട്രാൻസ്ഫർ വിൻഡോ ഇന്ന് ബ്രിട്ടീഷ് സമയം രാത്രി 11 മണിക്ക് അവസാനിക്കുന്നതിന് മുമ്പ് കരാർ അന്തിമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പരിക്കും ഒപ്പം ചെൽസിയുടെ പ്രീമിയർ ലീഗിലും യുവേഫ കോൺഫറൻസ് ലീഗ് സ്‌ക്വാഡുകളിൽ രജിസ്റ്റർ ചെയ്യാത്തതും കാരണം ഈ സീസണിൽ 45 മിനിറ്റ് മാത്രമെ ചിൽവെൽ കളിച്ചിരുന്നുള്ളൂ.
വാങ്ങാനുള്ള ഒരു ഓപ്ഷൻ ലോൺ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ല, അതായത് സീസണിന്റെ അവസാനത്തിൽ ചിൽവെൽ ചെൽസിയിലേക്ക് മടങ്ങും. ഇംഗ്ലണ്ട് ഇന്റർനാഷണലിന് രണ്ടര വർഷത്തേക്ക് കൂടി ചെൽസിയിൽ കരാർ ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam