ബോൺമതിനെ തോൽപ്പിച്ച് വിജയം തുടർന്ന് ലിവർപൂൾ

FEBRUARY 3, 2025, 3:11 AM

ലിവർപൂൾ പ്രീമിയർ ലീഗിലെ അവരുടെ കുതിപ്പ് തുടരുന്നു. ഇന്ന് എവേ മത്സരത്തിൽ ബോൺമതിനെ നേരിട്ട ലിവർപൂൾ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ബോൺമത് നന്നായി തുടങ്ങിയെങ്കിലും 30 -ാം മിനുിറ്റിൽ പെനാൽറ്റി ബോൺമതിന് തിരിച്ചടിയായി.

പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മൊ സലാ ലിവർപൂളിന് ലീഡ് നൽകി. അദ്ദേഹത്തിന്റെ 20 -ാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. 30-ാം മിനുറ്റിൽ ബ്രൂക്‌സിലൂടെ ബോൺമത് സമനില നേടിയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു.

രണ്ടാം പകുതിയിൽ 75 -ാം മിനിറ്റിൽ സലായുടെ ഗോൾ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ ലിവർപൂൾ 56 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു. ബോൺമത് 40 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam