4-1 ന് ആർ.ബി സാൽസ്ബർഗിനെ മറികടന്ന മറ്റൊരു സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡ് ആദ്യ എട്ടിലെ സ്ഥാനം ഉറപ്പിച്ചു. 34 സ്ഥാനക്കാർ ആയ ഓസ്ട്രിയൻ ക്ലബിന് എതിരായ ജയത്തോടെ അഞ്ചാം സ്ഥാനം ആണ് സിമിയോണിയുടെ ടീം ഉറപ്പിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഉഗ്രൻ ഫോമിലുള്ള അന്റോണിയോ ഗ്രീസ്മാന്റെ മികവിലാണ് അത്‌ലറ്റികോക്ക് ജയം സമ്മാനിച്ചത്.
അഞ്ചാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ പാസിൽ നിന്ന് ഗുലിയാനോ സിമിയോണി ആണ് അവരുടെ ഗോൾവേട്ട ആരംഭിച്ചത്. തുടർന്ന് 13, 45 മിനിറ്റിനുള്ളിൽ ഗോൾ നേടിയ ഗ്രീസ്മാൻ അത്‌ലറ്റികോ ജയം ഉറപ്പിച്ചു.
രണ്ടാം പകുതിയിൽ 63-ാമത്തെ മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്ന് ഗോൾ നേടിയ മാർക്കോസ് യോറന്റെ അത്‌ലറ്റികോ ജയം പൂർത്തിയാക്കി. 91-ാമത്തെ മിനിറ്റിൽ ആദം ഡാഹിം ആണ് ഓസ്ട്രിയൻ ടീമിനായി ആശ്വാസ ഗോൾ നേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്