ഫ്രഞ്ച് ക്ലബ് മൊണാകോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു യുഫേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നാലാം സ്ഥാനം ഉറപ്പിച്ചു ഇന്റർ മിലാൻ. ഹാട്രിക് നേടിയ അർജന്റീനൻ താരം ലൗടാരോ മാർട്ടിനസാണ് ഇന്ററിന് വലിയ ജയം സമ്മനിച്ചത്. 12-ാമത്തെ മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു ക്രിസ്റ്റിയൻ പുറത്തായത് ഫ്രഞ്ച് ക്ലബിന് തിരിച്ചടി ആയിരുന്നു.
നാലാം മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ വേട്ട തുടങ്ങിയ മാർട്ടിനസ് 16, 67 മിനിറ്റുകളിൽ നേടിയ ഗോളുകളിലൂടെയാണ് തന്റെ ഹാട്രിക് പൂർത്തിയാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 8 കളികളിൽ നിന്നു വെറും ഒരു ഗോൾ മാത്രമാണ് ഇന്റർ ഇത് വരെ വഴങ്ങിയതെന്നതും ശ്രദ്ധേയമാണ്. പരാജയത്തോടെ 17 സ്ഥാനത്തായ മൊണാകോക്ക് ഇതോടെ അവസാന പതിനാറിൽ എത്താൻ പ്ലെ ഓഫ് കളിക്കണം.
അതേസമയം ഇതിനകം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ സ്പാർട്ട പ്രാഗയെ എതിരില്ലാത്ത 2 ഗോളിന് മറികടന്നു ബയേർ ലെവർകുസൻ ആദ്യ എട്ടിൽ സ്ഥാനം ഉറപ്പിച്ചു. ജയത്തോടെ ആറാം സ്ഥാനം ഉറപ്പിച്ച അവർ നേരിട്ട് അവസാന പതിനാറിലേക്ക് യോഗ്യത നേടി.
32-ാമത്തെ മിനിറ്റിൽ ഫ്രിംപോങ്ങിന്റെ പാസിൽ നിന്ന് ഗോൾ നേടിയ ഫ്ളോറിയൻ റിറ്റ്സ് ആണ് ജർമ്മൻ ക്ലബിന് മുൻതൂക്കം നൽകിയത്. എട്ടാം മത്സരത്തിൽ നിന്ന് ചാമ്പ്യൻസ് ലീഗിലെ ആറാം ഗോൾ ആയിരുന്നു ജർമ്മൻ താരത്തിന്റേത്. തുടർന്ന് 64-ാമത്തെ മിനിറ്റിൽ നാഥൻ ടെല്ല നേടിയ ഗോൾ ലെവർകുസൻ ജയം ഉറപ്പിക്കുക ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്