തമിഴര്‍ക്കും മുസ്ലീങ്ങള്‍ക്കും മണിപ്പൂരിലെ ക്രിസ്ത്യാനികള്‍ക്കും ഇടയില്‍ വിഘടനവാദം പ്രചരിപ്പിക്കാന്‍ എസ്എഫ്‌ജെ ശ്രമിക്കുന്നെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

JANUARY 31, 2025, 5:54 AM

ന്യൂഡെല്‍ഹി: 2020 ജൂലൈയില്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഗുര്‍പട്വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ), തമിഴരെും മുസ്ലീങ്ങളെയും മണിപ്പൂരില്‍ നിന്നുള്ള ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്ന് ഭിന്നിച്ച് സ്വന്തം രാജ്യമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്‌തെന്ന് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച രേഖയില്‍ പറയുന്നു. എസ്എഫ്‌ജെയുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള വിജ്ഞാപനത്തിനൊപ്പമാണ് കുറിപ്പ് നല്‍കിയിരിക്കുന്നത്.

'മറ്റ് സമുദായങ്ങള്‍ക്കെതിരെ ന്യൂനപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്നത് എസ്എഫ്ജെയുടെ ഇന്ത്യാ വിരുദ്ധ അജണ്ടയിലെ പ്രധാന പരിപാടിയായി മാറിയിരിക്കുന്നു. 'പ്രത്യേക രാജ്യ'ത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ മണിപ്പൂരിലെ ക്രിസ്ത്യന്‍ സമൂഹത്തെ എസ്എഫ്ജെ പ്രേരിപ്പിക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങളോട് 'ദ്രാവിഡ്സ്ഥാന്റെ' പതാക ഉയര്‍ത്താനാണ് ആഹ്വാനം. ന്യൂനപക്ഷ പീഡനങ്ങളെന്ന് പ്രചരിപ്പിച്ച് പ്രത്യേക 'ഉര്‍ദുസ്ഥാന്‍' രൂപീകരിക്കാന്‍ ഇന്ത്യയിലെ മുസ്ലീങ്ങളെയും എസ്എഫ്‌ജെ ഉദ്ബോധിപ്പിച്ചു,' രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നു.

ദളിതരെ ഇന്ത്യന്‍ ഭരണകൂടം പീഡിപ്പിക്കുകയാണെന്ന് എസ്എഫ്‌ജെ പ്രചരിപ്പിക്കുന്നു. കാര്‍ഷിക ബില്ലുകളുടെ പേരില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരെ പ്രകോപിപ്പിക്കുന്നതിലും എസ്എഫ്‌ജെ പങ്കാളികളാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam