ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റിന് ഒരു ദിവസം മുന്‍പ് നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവിടുന്നതെന്തിന്?

JANUARY 30, 2025, 5:23 PM

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ (വെള്ളിയാഴ്ച) കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പാലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. ചട്ടം അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പാണ് ധനമന്ത്രാലയം ഈ നിര്‍ണായക രേഖ പാര്‍ലമെന്റില്‍ എത്തിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സമ്പൂര്‍ണ്ണ ബജറ്റ്.

ബജറ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് സാമ്പത്തിക സര്‍വേ. കിഞ്ഞ ഒരു വര്‍ഷത്തെ സാമ്പത്തിക വികസനത്തിന്റെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സര്‍വേ. ഇതില്‍ തൊഴില്‍, ജിഡിപി വളര്‍ച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി എന്നിവ വിശദമായി വിലയിരുത്തുകയും മുന്നോട്ടുള്ള നയങ്ങളുടെ ദിശ വ്യക്തമാക്കുകയും ചെയ്യും. സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളാണ് ഇതിന്റെ മുഖ്യ ഉള്ളടക്കം. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ്, മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി), പണപ്പെരുപ്പം തുടങ്ങി വിവിധ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കും.

പ്രധാനമായും രണ്ട് ഭാഗങ്ങളാണ് സാമ്പത്തിക സര്‍വേക്ക് ഉള്ളത്. അതില്‍ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും സമ്പദ്വ്യവസ്ഥയുടെ അവലോകനവുമാണ് ആദ്യഭാഗം. രണ്ടാം ഭാഗത്തില്‍ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങി പ്രത്യേക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam