ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം റീലുകൾ നോക്കിയിരുന്നു; 60കാരിക്ക് ദാരുണാന്ത്യം

JANUARY 29, 2025, 5:50 AM

ലക്‌നൗ: ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ മൊബൈൽ ഫോണിൽ ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടുകൊണ്ടിരിക്കെ 60കാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മെയിൻപുരിയിലുള്ള മഹാരാജ തേജ് സിംഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്.

കടുത്ത നെഞ്ചുവേദനയെത്തുടർന്ന് പ്രവേശ് കുമാരി എന്ന സ്ത്രീയെയാണ് മകൻ ഗുരുശരൺ സിംഗും മറ്റ് ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചത്. ഡോ. ആദർശ് സെൻഗാർ ആയിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. 

കുടുംബം അമ്മയെ നോക്കണമെന്ന് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഡോക്ടർ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും റീലുകൾ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു എന്നാണ് മകൻ ആരോപിക്കുന്നത്.

vachakam
vachakam
vachakam

പിന്നാലെ രോഗിയുടെ ബന്ധുക്കൾ ആശുപത്രിയിൽ സംഘർമുണ്ടാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ഡോക്‌ടർ ആദർശ് മൊബൈലിൽ നോക്കിയിരിക്കുന്നതും കാണാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam