ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയില്‍ കനാലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മരിച്ചത് മലയാളിയാണെന്ന് സംശയിക്കുന്നതായി തെലുങ്കാന പോലീസ് അറിയിച്ചു.
ഈ മാസം 18നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയശേഷം കനാലില്‍ ഉപേക്ഷിച്ചതാണെന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം അടക്കം സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. ഈ ഷര്‍ട്ടിന്റെ സ്റ്റൈല്‍ കോഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
ഈ സ്റ്റൈല്‍ കോഡിലുള്ള ഷര്‍ട്ട് വിറ്റത് കേരളത്തില്‍ മാത്രമാണെന്ന് ഷര്‍ട്ട് കമ്ബനി പോലീസിന് വിവരം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരിച്ചത് മലാളിയെന്ന നിഗമനത്തില്‍ പോലീസ് എത്തിയതെന്ന് കൊണ്ടമലെപ്പള്ളി സിഐ കെ.ധനുഞ്ജയ പറഞ്ഞു.
യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായും കൊലപാതകത്തിന്റെ അന്വേഷണത്തിലും തെലുങ്കാന പോലീസ് കേരള പോലീസിന്റെ സഹായം തേടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ പുറത്തുവന്നാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും തെലുങ്കാന പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്