ബെംഗളൂരു: ഇൻഫോസിസ് സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരായ അന്വേഷണം സ്റ്റേ ചെയ്തു. ബെംഗളൂരു സദാശിവ നഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർ നടപടികളിലാണ് കർണാടക ഹൈക്കോടതിയുടെ സ്റ്റേ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ജീവനക്കാരനും ആദിവാസി ബോവി സമുദായത്തിൽപ്പെട്ടതുമായ ദുർഗപ്പയുടെ പരാതിയിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പട്ടികജാതി /പട്ടികവർഗ അതിക്രമം തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ക്രിസ് ഗോപാലകൃഷ്ണന് പുറമേ മറ്റ് 16 പേരെയും പ്രതി ചേർത്തിരുന്നു. പ്രതി ചേർക്കപ്പെട്ടവർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ ആയിരുന്നു.
2014 ൽ തനിക്കെതിരെ നടന്ന ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നായിരുന്നു ദുർഗപ്പയുടെ ആരോപണം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജാതി അധിക്ഷേപവും ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും ദുർഗപ്പ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്