വാഷിംഗ്ടണ്‍: യുഎസ് ആര്‍മി ഹെലികോപ്ടറും അമേരിക്കന്‍ എയര്‍ലൈന്‍സ് പാസഞ്ചര്‍ ജെറ്റും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് മുന്‍ പ്രസിഡന്റുമാരായ ഒബാമയെയും ബൈഡനെയും കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒബാമയുടെയും ബൈഡന്റെയും ഭരണ കാലത്ത് വ്യോമ സുരക്ഷാ മാനദണ്ഡങ്ങള്‍ കുറച്ചതാണ് അപകട കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി.
'ഞാന്‍ സുരക്ഷയ്ക്കാണ് പ്രഥമ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഒബാമയും ബൈഡനും ഡെമോക്രാറ്റുകളും നയത്തിനാണ് മുന്‍ഗണന നല്‍കുന്നത്,' ട്രംപ് പറഞ്ഞു.
വാഷിംഗ്ടണ്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ഇരകളേയും അവരുടെ കുടുംബാംഗങ്ങളേയും ആദരിക്കുന്നതിനായി ഒരു നിമിഷം നിശബ്ദത പാലിച്ച ശേഷമാണ് ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അഡ്മിനിസ്ട്രേറ്ററായി ക്രിസ് റോഷ്ലോയെ നിയമിക്കുന്നതായും പ്രസിഡന്റ് പറഞ്ഞു.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ റീജണല്‍ പാസഞ്ചര്‍ ജെറ്റ് യുഎസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജെറ്റ് വിമാനത്തിലുണ്ടായിരുന്ന 64 പേരും കൊല്ലപ്പെട്ടു. കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ യുഎസ് വ്യോമയാന ദുരന്തമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്