വാഷിംഗ്ടണ്‍: ബ്രിട്ടന്‍ മുസ്ലീം മതമൗലികവാദികളുടെ കൈകളില്‍ അകപ്പെടുമെന്നും അടുത്ത രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഇറാന്‍ മാതൃകയിലുള്ള ശത്രുവായി മാറുമെന്നും മുന്‍ യുകെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവര്‍മാന്റെ മുന്നറിയിപ്പ്. വാഷിംഗ്ടണില്‍ ഹെറിറ്റേജ് ഫൗണ്ടേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബ്രാവര്‍മാന്‍.
അടുത്ത രണ്ട് ദശകങ്ങളില്‍ ചൈനയോ റഷ്യയോ അല്ല യുകെയാവും യുഎസിന് ഏറ്റവും വലിയ ഭീഷണിയാകുമെന്ന് സുവെല്ല പറഞ്ഞു. യുകെയിലെ തകര്‍ന്ന നേതൃത്വത്തെ ബ്രാവര്‍മാന്‍ കുറ്റപ്പെടുത്തി. യുകെയിലുടനീളം ശരിയത്ത് നിയമം വ്യാപിപ്പിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
'യുകെ ആണവായുധങ്ങളുള്ള ആദ്യത്തെ ഇസ്ലാമിക രാഷ്ട്രമാകാന്‍ പോകുകയാണെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. അദ്ദേഹം തമാശ പറയുകയായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല,' ബ്രാവര്‍മാന്‍ പറഞ്ഞു.
യുകെയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഏറ്റവും കടുത്ത വലതുപക്ഷക്കാരില്‍ ഒരാളാണ് ബ്രാവര്‍മാന്‍. മുന്‍ ആഭ്യന്തര മന്ത്രി മുമ്പ് നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്തുന്നത് ബ്രാവര്‍മാന്റെ സ്വപ്നമായിരുന്നു. 2023-ല്‍ അന്നത്തെ യുകെ പ്രധാനമന്ത്രി ഋഷി സുനക് അവരെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്